‘കര്‍ഷകര്‍ക്കു വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യാനും മടിയില്ലാത്ത, കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തി’; താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

കോട്ടയം: താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലെന്ന് പിണറായി വിജയൻ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ ഇൻഫാം രജത ജൂബിലി സമാപനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. താമരശ്ശേരി പിതാവ് കർഷകരുടെ പ്രയാസങ്ങൾ നിരന്തരം ഭരണകൂടങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന വ്യക്തിയാണ് താമരശ്ശേരി ബിഷപ്പ്. 

Advertisements

വയനാട്ടിലെയും മലബാറിലെയും കര്‍ഷകരുടെ പ്രയാസങ്ങള്‍ ശ്രദ്ധയിൽപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍ക്കു വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. ഇൻഫാമിന്‍റെ വലിയ കരുത്തായി നിലകൊള്ളുകയാണ് താമരശ്ശേരി ബിഷപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Hot Topics

Related Articles