“മൂന്നര സെക്കന്റ് വീഡിയോ അല്ല യാഥാർത്ഥ്യം; ഏഴുവർഷമായി ഞങ്ങൾ ഒന്നിച്ചാണ്”; വിവാഹമോചന വാർത്തകളിൽ പ്രതികരിച്ചു ആലിയ ഭട്ട്

ബോളിവുഡ് സൂപ്പർ താരങ്ങളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹജീവിതത്തെ കുറിച്ച് പലതരം ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇരുവരും വേർപിരിയുന്നു, അകന്നുജീവിക്കുന്നു എന്നുതുടങ്ങി നിരവധി വ്യാജവാർത്തകളാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട ഒരു വീഡിയോയെ പറ്റി സംസാരിക്കുകയാണ് ആലിയ ഭട്ട്.

Advertisements

“രൺബീറിനേയും എന്നെയും സാമൂഹികമാധ്യമത്തിൽ കാണുന്ന ബഹളങ്ങളൊന്നും ബാധിക്കാറില്ല. കാരണം അവയൊന്നും സത്യമല്ല. മൂന്നര സെക്കന്റും, ഏഴ് സെക്കന്റുമുള്ള വീഡിയോക്ക് താഴെയാണ് പലരും അത്തരത്തിൽ പ്രതികരിക്കുന്നത്. ഏഴുവർഷമായി ഞങ്ങൾ ഒന്നിച്ചാണ്.” ആലിയ പറഞ്ഞു. എസ്‌ക്വയർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആലിയ ഭട്ടിന്റെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2022 ലാണ് ഇരുവരും വിവാഹിതരായത്. ആ വര്ഷം നവംബറിൽ ഇരുവർക്കും റാഹ എന്ന പെൺകുഞ്ഞും ജനിച്ചിരുന്നു. അതേസമയം സന്ദീപ് റെഡ്ഢി വംഗ ഒരുക്കിയ അനിമൽ ആയിരുന്നു രൺബീർ കപൂറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലവ് ആൻഡ് വാർ, നിതീഷ് തിവാരി ഒരുക്കുന്ന രാമായണ എന്നീ ചിത്രങ്ങളാണ് രൺബീറിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

പ്രതീക്ഷയേകി രാമായണ’

രാമായണയിൽ രാമനായാണ് രൺബീർ എത്തുന്നത്. സായി പല്ലവിയാണ് ചിത്രത്തിൽ സീതയായി വേഷമിടുന്നത്. യഷ് രാവണനായി എത്തുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിൽ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന രാമായണ അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ലവ് ആൻഡ് വാറിൽ ആലിയ ഭട്ട് ആണ് രൺബീറിന്റെ നായികയായി എത്തുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സ്പൈ യൂണിവേഴ്‌സ് ചിത്രം ആൽഫയാണ് ആലിയയുടെ മറ്റൊരു പ്രധാന ചിത്രം. അടുത്ത വർഷം ആദ്യം ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Hot Topics

Related Articles