ഈഡൻഗാർഡൻസ്: ബംഗ്ലാദേശിന് പകരം ലോകകപ്പിൽ ഇടം കിട്ടിയ സ്കോട്ട്്ലൻഡ് വെസ്റ്റിൻഡീസിനെ വിറപ്പിക്കാതെ കീഴടങ്ങി. ഹിറ്റ്മെയറിന്റെ അര സെഞ്ച്വറിയും ഷെപ്പേർഡിന്റെ ഹാട്രിക് അടങ്ങുന്ന അഞ്ച് വിക്കറ്റ് നേട്ടവും കൂടിയായതോടെ 35 റണ്ണിനാണ് സ്കോട്ലൻഡിന്റെ തോൽവി. സ്കോർ വെസ്റ്റ് ഇൻഡീസ് 182/5. സ്കോട്ട്ലൻഡ് – 147.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ ഹിറ്റ്മെയറിന്റെ (36 പന്തിൽ 64) വെടിക്കെട്ട് ബാറ്റിംങിന്റെ പശ്ചാത്തലത്തിലാണ് മികച്ച സ്കോർ നേടിയത്. ബ്രൻഡൻ കിംങ് (35), ഷായ് ഹോപ്പ് (19), റോമൻ പവൽ (24), റൂതർ ഫോർഡ് (26) എന്നിവർ വെസ്റ്റ് ഇൻഡീസിനായി തിളങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ 133 ന് അഞ്ച് എന്ന നിലയിൽ സ്കോട്ട്ലൻഡ് നിൽക്കെയാണ് അന്തകനായി ഷെപ്പേർഡ് അവതരിച്ചത്. പതിനാറാം ഓവറിന്റെ രണ്്ം പന്തിൽ മാത്യു ക്രോസിനെ (11) റൂതർ ഫോർഡിന്റെ കയ്യിൽ എത്തിച്ച് ഷെപ്പേർഡ് തുടങ്ങി. മൂന്നാം പന്തിൽ ലീസ്ക് (0), നാലാം പന്തിൽ ഡേവിഡ്സൺ (0) എന്നിവരെ വീഴ്ത്തി ഹാട്രിക് തികച്ചു. ഇതേ ഓവറിന്റെ അവസാന പന്തിൽ സഫ്യാൻ ഷെറീഫിനെ (0) കൂടി വീഴ്ത്തിയതോടെ ഒരു ഓവറിൽ നാലു വിക്കറ്റുകളായി ഷെപ്പേർഡ് പിഴുതതത്. 18 ആം ഓവറിന്റെ അവസാന പന്തിൽ മാർക്ക് വെയ്റ്റ് കൂടി വീണതോടെ സ്കോട്ട്ലൻഡ് തോൽവി സമ്മതിച്ചു.


