ഡോൺ 3 യിൽ നിന്നും പിന്മാറി; രൺവീർ സിങിനെതിരെ 40 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3 യിൽ നിന്നും രൺവീർ സിങ്ങ് പിന്മാറിയതിന് പിന്നാലെ താരത്തിനെതിരെ 40 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രംഗത്തെത്തിയതായി റിപ്പോർട്ട്. ധുരന്ദർ വമ്പൻ വിജയമായതോടെയാണ് രൺവീർ ഡോൺ 3 യിൽ നിന്നും പിന്മാറിയതെന്നാണ് പറയപ്പെടുന്നത്. രൺവീർ പിന്മാറിയതോടെ തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ആസൂത്രണം, മറ്റ് കാര്യങ്ങൾക്കുള്ള കാലതാമസം എന്നിവ ചൂണ്ടിക്കാട്ടിയാണ് എക്സൽ എന്റർടെയ്ൻമെന്റ് പറയുന്നത്. തിരക്കഥയിൽ തൃപ്തനല്ലാത്ത കൊണ്ടാണ് സിനിമയിൽ നിന്ന് പിന്മാറുന്നതെന്നാണ് രൺവീർ നേരത്തെ വ്യക്തമാക്കിയത്.

Advertisements

അതേസമയം ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ രണ്ടാം ഭാഗവുമായി എത്തുകയാണ്. മാർച്ച് 19 നാണ് ചിത്രത്തിന്റെ റിലീസ്. ‘ധുരന്ദർ’ തിയേറ്ററിലുംആഗോള തലത്തിൽ 1300 കോടിയോളം നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്ന് കൂടിയായിരുന്നു ധുരന്ദർ. ഒടിടിയിലും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ ബോക്സ് ഓഫീസിൽ 1000 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതി ധുരന്ദറിനാണ്. ബാഹുബലി 2, കെജിഎഫ് 2, പുഷ്പ 2 എന്നീ സിനിമകൾ മാത്രമാണ് ഇതുവരെ 1000 കോടി ​ഗ്രോസ് ഇന്ത്യയിൽ നിന്നും നേടിയിരുന്നത്. ഡിസംബർ 5ന് ആയിരുന്നു ധുരന്ദർ റിലീസ് ചെയ്തത്. 140 കോടിയാണ് ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച പടത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ട്. സ്പൈ ആക്ഷൻ ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥയുടെ ബാക്കി ഭാഗം പറയുന്ന ‘ധുരന്ധർ 2’ മാർച്ച് 19 ന് പുറത്തിറങ്ങും.

Hot Topics

Related Articles