കോട്ടയം: കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ‘ഉത്സവ് 226’ സാംസ്‌കാരിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സാഹിത്യവും കലയും സമന്വയിപ്പിക്കുന്ന മഹ ത്തായ സാംസ്കാരിക പാരമ്പര്യത്തിൻ്റെ പുനരാവിഷ്കാരമായി 2026 ഫെബ്രുവരി 12 മുതൽ 17 വരെ ‘ഉത്സവ് 226’ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് നടത്തപ്പെടുന്നത്. 12-ാം തീയതി വ്യാഴാഴ്ചച രാവിലെ 10 മണിക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശ്രീ രമേശ് ചെന്നിത്തല എം.എൽ.എ പരിപാടികളുടെ ഉദ്ഘാടനം നിവ്വഹിക്കും.
കേരളത്തിലെ ഒട്ടേറെ പ്രസാധകർ പങ്കെടുക്കുന്ന അതി വിപുലമായ പുസ്തകമേള, കലാ സാംസ്‌കാരിക പരിപാടികൾ, ചർച്ചകൾ, സംവാദങ്ങൾ, ചിത്രകലാ ക്യാമ്പ്, ഷോർട്ട് ഫിലിം ഫെസ്റ്റിൽ, അമച്വർ നാടക മത്സരങ്ങൾ, ഫുഡ്‌കോർട്ട് തുടങ്ങിയവ ഈ മേളയെ അപൂർവ്വവും സവി ശേഷവുമായ ഒന്നാക്കി തീർക്കും. ആറു ദിവസങ്ങളിലായി നടത്തപ്പെടുന്ന മേളയിൽ വിവധ ദിവസങ്ങളി ലായി രാഷ്ട്രീയ, സാംസ്‌കാരിക, കലാ, സാഹിത്യ, സിനിമാ, നാടക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടു ക്കും. ദിവസവും രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി 10 മണിവരെ തുടരും പൊതുജ നങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. സന്ദർശകർക്ക് സൗജന്യമായി നൽകുന്ന കൂപ്പണുകൾ ദിവസവും നറുക്കിട്ട് പുസ്‌തകങ്ങൾ സമ്മാനമായി നൽകും. സമാപന ദിവസം നടത്തപ്പെടുന്ന മെഗാ നറുക്കെടുപ്പിലെ വിജയിക്ക് സ്‌മാർട്ട് ഫോൺ നൽകുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
17-ാം തീയതി വൈകുന്നേരം 5 മണിക്ക് ചേരുന്ന സമപന സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി ശ്രീ കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ, സംസ്ഥാന വർക്കിംഗ് കമ്മറ്റി ചെയർമാൻ എൻ.വി. പ്രദീപ്‌കുമാർ, സംസ്ഥാന സെക്രട്ടറി കെ.എം. ഉണ്ണികൃഷ്ണൻ , സസ്ഥാന സെക്രട്ടറി തോമസ് പാലത്ര , സ്വാഗതസംഘം കൺവീനർ ടി.ആർ. ഉദയകുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


