വൈക്കം:വേമ്പനാട്ടുകായൽ നീന്തി കീഴടക്കി പുതുചരിത്രം രചിച്ച് 184പേർ. ഇന്ന് രാവിലെ ആലപ്പുഴ ജില്ലയിലെ തവണക്കടവിന് സമീപത്തെ ചൂളകടവിവിൽ നിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ദൂരമാണ് എറണാകുളം ജില്ലയുടെ പലഭാഗങ്ങളിൽ നിന്നുള്ള 184പേർ ഒരുമിച്ച് നീന്തിയത്. ഇതിൽ ആറുവയസുകാരനായ മുഹമ്മദ് നിസാൻ , എട്ട് വയസുകാരി ഐസമറിയ മടക്കം പത്ത് വയസിൽ താഴെയുള്ള 34 കുട്ടികളും പെൺകുട്ടികളും വനിതകളുമായി 49 പേരുമുണ്ടായിരുന്നു. 184 പേർ ആവേശകരമായി വൈക്കം തീരത്തേക്ക് നീന്തിക്കയറുമ്പോൾ വൻ ജനാവലി കരഘോഷം മുഴക്കി ആവേശ തിരതീർത്തു. മുഹമ്മദ് നിസാനും ഐസ മറിയവും ഒരു വർഷമായി നീന്തൽ അഭ്യസിച്ചു വരികയാണ്. എഫ് എ സി ടിയിൽ നിന്നും 12 വർഷം മുമ്പ് വിരമിച്ച 70കാരനായ സ്റ്റാൻലി ജോസഫായിരുന്നു നീന്തിയവരിൽ പ്രായത്തിൽ മുതിർന്നയാൾ. മൂന്നു വർഷമായി സ്റ്റാൻലിജോസഫ്നീന്തൽ അഭ്യസിക്കുന്നു. അരൂർ എംഎൽഎ ദലീമ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു.
വൈക്കം ബീച്ചിൽ നീന്തൽ താരങ്ങളെ നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ വരവേറ്റു. കേരളത്തിൽ വർധിച്ചുവരുന്ന മുങ്ങിമരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് 17 വർഷമായി പെരിയാറിൽ സൗജന്യമായി നീന്തൽ അഭ്യസിപ്പിച്ചു വരുന്നതെന്ന് പരിശീലകൻ സജിവാളശേരി പറഞ്ഞു.ഒരേസമയം നിരവധി പേർക്ക് പരിശീലനം നേടാനാകുന്ന രീതിയിലാണ് പരിശീലന കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. ഓരോ വർഷവും നവംബർ ഒന്ന് മുതൽ മേയ് 31വരെ ദിവസേന രാവിലെ 5.30 മുതൽ നീന്തൽ പരിശീലനം നടത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
16 ദിവസങ്ങൾക്കുള്ളിൽ തന്നെ അടി സ്ഥാന നീന്തൽ പരിശീലനവും ജീവൻ രക്ഷിക്കാനുള്ള ശേഷിയും കൈവരിക്കാനാകുമെന്ന് സജിപറഞ്ഞു. തുടർച്ചയായി പരിശീലനം തുടരുന്നവർക്ക് ഉപകരണങ്ങൾ ഒന്നുമില്ലാതെ രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ ഏതു ജലാശ യത്തിലും പൊങ്ങിക്കിടക്കാനുള്ള കഴിവുലഭിക്കും. എല്ലാത്തരം നീന്തൽ പരിശീലനങ്ങളും സൗജന്യമായാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം കായലോര ബീച്ചിൽ നടന്ന അനുമോദന യോഗം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും നീന്തലിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളടക്കം നൂറുകണക്കിന് പേർ നീന്തൽ താരങ്ങളെ അഭിനന്ദിക്കാനെത്തിയിരുന്നു.


