കൊളംബോ: സിംബാവെയ്ക്ക് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഓസ്ട്രേലിയ ലോകകപ്പിൽ നിന്നും പുറത്തേയ്ക്ക്…? ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയ പത്തും നിസംഗയുടെ മിന്നും പ്രകടനമാണ് ഓസീസിന് എതിരെ ശ്രീലങ്കയ്ക്ക് കിടിലൻ ജയം സമ്മാനിച്ചത്. എട്ടു വിക്കറ്റിന്റെ തോൽവിയാണ് ശ്രീലങ്ക ഓസീസിന് സമ്മാനിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 181 ന് എല്ലാവരും പുറത്തായപ്പോൾ 18 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം ലക്ഷ്യമാക്കി ലങ്ക ഈ ലക്ഷ്യം മറികടന്നു. ഇതോടെ ശ്രീലങ്ക സൂപ്പർ ഓവറിലേയ്ക്കും മാർച്ച് ചെയ്തു. ലങ്കൻ നിരയിൽ ഓപ്പണർമാരായ മിച്ചൽ മാർഷ് (54), ട്രാവിസ് ഹെഡ് (56) എന്നിവർ നൽകിയ സെഞ്ച്വറി തുടക്കം മറ്റാർക്കും കൃ്ത്യമായി പിൻതുടരാൻ സാധിച്ചില്ല. ജോഷ് ഇഗ്നിസ് (27), മാക്സ് വെൽ (22) എന്നിവർക്ക് മാത്രമാണ് ഓപ്പണർമാരെ കൂടാതെ രണ്ടക്കം കടക്കാനായത്. എട്ട് ഓവറിൽ 104 ന് ഒന്ന് എന്ന നിലയിൽ നിന്ന ഓസീസിനെ ലങ്ക 181 ന് ഓൾ ഔട്ട് ആക്കുകയായിരുന്നു. നാല് പന്ത് മാത്രം എറിഞ്ഞ ശേഷം പരിക്കേറ്റ മനീഷ് പതിരണ പുറത്തായിട്ടും ചങ്ക് പറിച്ചെറിഞ്ഞ ലങ്കൻ ബൗളർമാരാണ് ഓസീസിനെ തകർത്തത്. ഹേമന്ത മൂന്നും, ചമീര രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ തീക്ഷണയും, വെല്ലാലഗ്ഗെയും മെൻഡിസും ഓരോ വിക്കറ്റ് വീതം വിഴ്ത്തി.
മറുപടി ബാറ്റിംങിൽ തീപ്പൊരി തുടക്കമാണ് പതും നിസംഗ (52 പന്തിൽ 100) ലങ്കയ്ക്ക് നൽകിയത്. എട്ട് റണ്ണിൽ സഹ ഓപ്പണർ കുശാൽ പെരേര (1) പുറത്തായെങ്കിലും നിസംഗ ആശങ്കകളില്ലാതെ ബാറ്റ് ചെയ്തു. കുശാൽ മെൻഡിസ് (38 പന്തിൽ 51) തകർപ്പൻ പിൻതുണ നൽകിയതോടെ വിജയം ഉറപ്പിച്ചായിരുന്നു ലങ്കയുടെ കുതിപ്പ്. 105 ൽ ഈ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം ക്രീസിൽ എത്തിയ രത്നായക (15 പന്തിൽ 28) യുടെ വെടിക്കെട്ട് ബാറ്റിംങ് കൂടി ആയതോടെ 18 ഓവറിൽ ലങ്ക വിജയലക്ഷ്യം മറികടന്നു. സിംബാവയോടും ലങ്കയോടും തോറ്റ ഓസ്ട്രേലിയയ്ക്ക് രണ്ട് പോയിന്റ് മാത്രമാണ് ഉള്ളത്. ലങ്കയ്ക്ക് ആറും, സിംബാവെയ്ക്ക് നാലും പോയിന്റുണ്ട്. അടുത്ത മത്സരത്തിൽ സിംബാവേ വിജയിച്ചാൽ ഓസീസ് ടൂർണമെന്റിൽ നിന്നും പുറത്താകും.


