കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ‘ലീഡേഴ്സ് കളക്ടീവ്’ കോർ ടീം രൂപീകരണ പരിപാടി അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി 110 കുട്ടികൾ പങ്കെടുത്ത പരിപാടി വിവിധ പരിശീലനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വേദിയായി. അഭിനയം, സംഗീതം, പ്രസംഗം, ജേർണലിസം എന്നീ മേഖലകളിലും അതാത് വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ സമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനങ്ങൾ നൽകി.
Advertisements


