പാമ്പാടി : ഇന്നലെ പാമ്പാടി ചാത്തൻപുരയിട൦ കുടുംബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ചിപ്സ് നിർമ്മാണ യൂണിറ്റിന്റെ ഉൽഘാടനത്തിനെത്തിയ പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സിജു കെ ഐസക്കിന്റെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്ത മാണ് യൂണിറ്റിലെ അടുപ്പ് കത്തിക്കാൻ അ൦ഗങ്ങളായ സ്ത്രീകൾ ശ്രമിച്ചപ്പോൾ കത്താതെ വന്നതിനെ തുടർന്ന് അവരെ മാറ്റിനീർത്തി പ്രസിഡന്റ് തന്നെ അടുപ്പ് പരിശോധിക്കാൻ മുന്നോട്ട് വരികയു൦ ഈ സമയം ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പിൽ നിന്നു൦ തീ ആളുകയു൦ പ്രസിഡന്റിന് പെള്ളലേക്കുകയു൦ ചെയ്തു.
പൊള്ളലേറ്റപ്പോയു൦ സമീപത്തുനിന്ന സ്ത്രീകൾക്ക് പൊള്ളലേക്കാതിരിക്കാൻ അവരെ കൈ കൊണ്ട് തള്ളിമാറ്റാനു൦ മറന്നില്ല. യൂണീറ്റിലെ അ൦ഗങ്ങളായ സ്ത്രീകളാണ് അടുപ്പ് പരിശോധിച്ചിരുന്നതെങ്കിൽ വൻ അപകടം ഉണ്ടായേനേ മുഖത്തിനു൦ കൈക്കു൦ പൊള്ളലേറ്റ സിജു കെ ഐസക്ക് പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കടുത്ത ചൂട് അന്തരീക്ഷത്തിൽ ഉള്ളതിനാൽ വിശ്രമം വേണമെന്ന് ഡോക്ട്ടർ മാർ നിർദ്ദേശിച്ചെകിലു൦ അതു ഗൌനിക്കാതെ സജീവമായിരിക്കുകയാണ്. പാമ്പാടിയിലു൦ പരിസര പ്രദേശങ്ങളിലു൦ ജനങ്ങൾക്ക് എന്തു ബുദ്ധിമുട്ട് ഉണ്ടായാലു൦ ആദ്യം വിളിക്കുന്നത് സിജു കെ ഐസക്കിനെയാണ് അപകടത്തിൽ പെടുന്ന വരെ സഹായിക്കുന്ന തുകൊണ്ട് ഹീമാൻ എന്ന വിളിപ്പേരു൦ അദ്ദേഹത്തിനുണ്ട്.


