ചിത്രം : കോട്ടയം പഴയസെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാളിന് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റുന്നു
കോട്ടയം : മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാൾ കൊടിയേറി. കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, വൈദികർ, വൈദിക വിദ്യാർഥികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധന്റെ കബറിങ്കൽ അഖണ്ഡപ്രാർത്ഥന നടന്നു. നാളെ ഫെബ്രുവരാ 23 തിങ്കളാഴ്ച രാത്രി 8 ന് സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി എന്നി വിഷയത്തിൽ ചരിത്ര സെമിനാർ നടക്കും.സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. 28 വരെ നടക്കുന്ന ഓർമ്മപ്പെരുന്നാളിന്റെ വിവിധ ദിവസങ്ങളിലായി കൺവെൻഷൻ, തീർത്ഥാടക സംഗമം, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങൾ, ഭവന നിർമ്മാണ സഹായ വിതരണം, ഗാനശുശ്രൂഷ എന്നിവ നടക്കും.


