ശ്വാസകോശത്തിന്‍റെ ആരോഗ്യം കാക്കാം; ഈ ഭക്ഷണങ്ങൾ കഴിക്കാം…

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Advertisements

ഇലക്കറികൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ സി, കെ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ബെറി പഴങ്ങൾ

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങൾ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മഞ്ഞൾ

‘കുർക്കുമിൻ’ എന്ന രാസവസ്തുവാണ് മഞ്ഞളിന് നിറം നൽകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകൾക്കെതിരെയും ഇത് ഫലപ്രദമാണ്.

വെളുത്തുള്ളി

ആന്‍റി മൈക്രോബയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി ശ്വാസനാളത്തിലെ അണുബാധ തടയുന്നു. ഇഞ്ചിയിലുള്ള ജിഞ്ചറോൾ ഇതിന് സഹായിക്കുന്നു.

നട്സ്

ബദാം, വാൾനട്സ് തുടങ്ങിയ നട്സുകളിൽ മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഇവ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Hot Topics

Related Articles