ഹൈദരാബാദ്: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായിരിക്കുകയാണ്. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. ഫോട്ടോകള്‍ക്കെല്ലാം വിലയ്ക്ക് ഏർപ്പെടുത്തിയിരുന്നതിനാല്‍ ഇരുവരുടേയും വിവാഹ ഫോട്ടോകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട.
“ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവള് കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ ദിവസം നന്നാകുമായിരുന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധത്തില്‍ അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു. അവള് എന്റെ എതിർവശത്ത് ഇരുന്നിരുന്നെങ്കില്‍ എന്റെ ഭക്ഷണം കൂടുതല്‍ ആരോഗ്യകരമാകുമെന്ന് തോന്നി. അവള് എന്നോടൊപ്പം വ്യായാമങ്ങള്‍ ചെയ്തിരുന്നെങ്കില്‍ എന്റെ വ്യായാമങ്ങള്‍ കൂടുതല്‍ രസകരവും അയാസ രഹിതമാകുമെന്നും തോന്നി. എനിക്ക് അവളെ ആവശ്യമായി തോന്നി. അങ്ങനെ, ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ..എന്റെ ഭാര്യയെ കണ്ടെത്തി”, എന്നായിരുന്നു വിജയ് ദേവരക്കൊണ്ട ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന അഭ്യൂഹമായിരുന്നു വിജയ് ദേവരക്കൊണ്ട- രശ്മിക മന്ദാന വിവാഹം. എന്നാല്‍ ഇവയിലൊന്നും പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ രണ്ട് ദിവസം മുന്‍പ് താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി.
“ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞങ്ങള്‍ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ, ഞങ്ങള്‍ എന്തെങ്കിലും തെരഞ്ഞെടുക്കുന്നതിന് മുൻപേ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്നേഹത്തോടെ നിങ്ങള്‍ ഞങ്ങള്‍ക്ക് പേരിട്ടു. ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ വിരോഷിന്റെ വിവാഹം എന്നു വിളിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ നല്കിയ സ്നേഹത്തിനുള്ള ആദരവാണിത്. എന്നും സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങള്‍ എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും, നിറഞ്ഞ സ്നേഹം’, എന്നായിരുന്നു ഇരുവരും പങ്കുവച്ച കുറിപ്പ്.


