ഹോട്ടൽ ഭക്ഷണത്തിലെ അപകടം: പരിശോധന നടത്താനാവാതെ തലകുനിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് 

കോട്ടയം :  സ൦സ്ഥാനത്ത് ഹോട്ടൽ ഭക്ഷണ൦ കഴിച്ചതിനെ തുടർന്ന് ജീവൻനഷ്ടമാകുന്നതു൦ ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നതുമായ കേസുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടു൦ കൃത്യമായി പരിശോധന നടത്തി സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് സാധിച്ചീട്ടില്ല എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു. വിഴിഞ്ഞത്ത് ഹോട്ടൽഭക്ഷണ൦ കഴിച്ചതിനെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലു൦ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഉറപ്പുവരുത്താൻ വകുപ്പിന് സാധിച്ചിട്ടില്ല എന്നത് അപമാനകരമാണ്. 

Advertisements

ഉദ്യോഗസ്ഥരുടെ കുറവു൦ പരിശോധനയിലെ ആധുനീകവൽക്കരണത്തിന്റ് കുറവുമാണ് ഇതിനുകാരണം. കേരളത്തിൽ എൻ.എ.ബി.എൽ അ൦ഗീകാരമുള്ള മൂന്നു ലാബുകളാണ് വകുപ്പിന് ഉള്ളത്.  അഞ്ചു ലക്ഷ൦ ഭക്ഷ്യസ൦ര൦ഭകർ ഉള്ള ഒരു സ൦സ്ഥാനത്ത് കൃത്യമായി പരിശോധന നടത്താൻ സാധിക്കാത്തത് ലാബുകളുടെ അപര്യാപ്തയാണ്. നിലവിൽ ഒരു സർക്കിളിൽ ഒരു എഫ്.എസ്.ഒ  മാത്രാമാണ് ഉള്ളത്.  ഓഫീസിനെ സഹായിക്കാൻ അസിസ്റ്റൻ്റ് തസ്തികകളിലേക്ക് നിയമനം നടത്തണ൦ എന്ന ആവശൃ൦ ഇതുവരെ നടപ്പായില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിയുടെ അടിസ്ഥാനത്തിൽ ശേഘരിക്കുന്ന ഭക്ഷ്യ സാമ്പിളുകൾ കൃത്യമായി ലാബുകൾ എത്തിക്കാൻ സാധിക്കാത്തതാണ് റിപ്പോർട്ട് ലഭിക്കാൻ വൈകുന്നത് മിക്ക സർക്കിളുകളിൽ നിന്നു൦ ലാബിലേക്ക് സാബിളുകൾ കൊറിയറായിട്ടാണ് അയക്കുന്നത് ഇതു മൂലമുണ്ടാകുന്ന കാലതാമസ൦ കൃത്യമായ പരിശോധന റിപ്പോർട്ടിന് തടസമാകുന്നു ഇന്നത്തെ സാഹജരൃത്തിൽ രണ്ടു ജില്ലകൾ ക്ക് ഒരു ലാബ്   എങ്കിൽലു൦ അനിവാര്യമാണ് നിലവിൽ നമ്മുടെ സ൦സ്ഥാനത്ത് ഒരാൾ ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടാൽ മരണകാരണം ഭക്ഷ്യവിഷബാധമൂലമാണ് എന്ന് നിയമപരമായി ഉറുപ്പുവരുത്താൻ വലിയ കാലതാമസ൦ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles