മോട്ടോർ വാഹന വകുപ്പിൽ പ്രമോഷൻ അവകാശം സംരക്ഷിക്കാൻ മാർച്ച് 5ന് പ്രതിഷേധ ദിനം: ജീവനക്കാർ അധിക ജോലി എടുത്ത് പ്രതിഷേധിക്കും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ജീവനക്കാരുടെ പ്രമോഷൻ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 5ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു. രാത്രി എട്ടുമണിവരെ അധിക ജോലി ചെയ്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

ജോലി സമയം സംബന്ധിച്ച അനിശ്ചിതത്വവും അധിക ജോലിഭാരവും മൂലം ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ‘Work More to Win Rights’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നിശ്ചിത ജോലി സമയം പാലിക്കപ്പെടുകയും വേണമെന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. തൊഴിലാളി സൗഹൃദ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിയിൽ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles