എൻ ഡി എ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു

കോട്ടയം :വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലും പ്രത്യേകിച്ച് കോട്ടയതും ബിജെപി ഒരു നിർണായക ഘടകം ആയിമാറും എന്നും, ജനങ്ങൾ ഇടതു വലതു മുന്നകളുടെ ദുർഭരണത്തിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നും ആ മാറ്റം ദേശിയ ജനാതിപത്യസഖ്യത്തിലുടെ മാത്രമേ സാധ്യമാകു എന്നും ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ആദ്യക്ഷൻ ലിജിൻ ലാൽ. എൻ ഡി എ സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന കോൾ സെന്റർ ഭാഗമായി കോട്ടയത്ത്‌ ആരംഭിച്ച കോൾ സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.
നാഗമ്പടം എ ബി വജ്പയ് ഭവനിൽ ആരംഭിച്ച കോൾ സെന്റർ വിവിധ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽക്കുന്നത്തിനായിയാണ് പ്രവർത്തിക്കുക എന്നും അദ്ദേഹം പറഞു.
ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്തു.

Advertisements
Previous article
Next article

Hot Topics

Related Articles