കോട്ടയം: കേരളത്തിലെ വനിതാ സംരംഭകരുടെ കൂട്ടായ്മ വെൻ കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. കോട്ടയം സീസർ പാലസിൽ നടന്ന Wen Empower Her എന്ന പേരിൽ നടത്തിയ ആഘോഷം ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. കോട്ടയം വെൻ അഡൈ്വസറി അംഗങ്ങളായ മറിയാമ്മ പയസ്, ചിന്നു മാത്യു, ചാപ്റ്റർ ചെയർ റീബാ വർഗീസ്, വൈസ് ചെയർ ഡോ.ഷീജ ആബേൽ, ട്രഷറർ പെസീ തോമസ് എന്നീവർ ചടങ്ങിൽ പങ്കെടുത്തു. Give to Gain എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ഡിസ്‌കഷൻ സംഘടിപ്പിച്ചു.
Advertisements


