ബസ്സ് വ്യവസായം ശരശയ്യയിൽ: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

ഫോട്ടോ : പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡണ്ട് ജോയി ചെട്ടിശ്ശേരി പ്രസംഗിക്കുന്നു

Advertisements

കോട്ടയം:
കേരളത്തിലെ സ്റ്റേജ് കാര്യേജ്, ടൂറിസ്റ്റ് കാര്യേജ് ബസ്സ് വ്യവസായം അതീവ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. മാറി മാറി വരുന്ന മന്ത്രിമാരുടെ ഭരണ പരിഷ്കാരവും, വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവവും, ഉൾക്കൊള്ളാനാവാത്ത കരിനിയമങ്ങളും, വർദ്ധിച്ചു വരുന്ന വാഹന ബാഹുല്യം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതു മൂലമുള്ള ഇന്ധന നഷ്ടവും ട്രിപ്പ് നഷ്ടവു മെല്ലാം ഈ മേഖലയെ ശരശയ്യയിലാക്കി യിരിക്കുകയാണന്ന് പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡൻ്റ് ജോയി ചെട്ടിശ്ശേരി പ്രസ്താവിച്ചു.
വർഷങ്ങൾക്കു മുൻപ് 32000 സ്വകാര്യ ബസ്സുകളുടെ സ്ഥാനത്ത് ഇന്ന് 7200 ബസ്സുകളായി കുറഞ്ഞതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുവാൻ സർക്കാർ ശ്രമിക്കുന്നുമില്ല. ഇതുമൂലം ഓരോ ദിവസവും കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിക്കുന്നത്, തൊഴിൽ നഷ്ടം വേറെയും.
ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ടാക്സും ഇൻഷുറൻസും ഉള്ളപ്പോൾ സ്കൂൾ വിനോദ യാത്ര പോകുമ്പോൾ പെർമിറ്റ് എടുക്കുന്നതു കൂടാതെ ഡിപ്പാർട്ടമെൻ്റിൽ നിന്നും സി.എഫ് എടുക്കുന്നതു പോലെ ഉണ്ടാകുന്ന ചെക്കപ്പും (സ്പെഷൽ ഫിറ്റ്നസ്) മറ്റു ചിലവുകളും ആ ദിവസത്തെ ഓട്ട വരുമാനവും കൂലി ചെലവുകൾ വേറെയും നഷ്ടമാകുന്നു. ഇതു പോലെ മറ്റു പല പ്രശ്നങ്ങളും ടൂറിസ്റ്റു മേഖലയും അഭിമുഖീകരിക്കുന്നു.
പുതിയ സർക്കാർ നിലവിൽ വരുമ്പോൾ ഇതിനു പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ചെട്ടിശ്ശേരി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം – നീണ്ടൂർ സ്കീം പൂർണ്ണമായി പിൻവലിപ്പിക്കുകയും പുതിയ സ്കീം സർക്കാരിനെക്കൊണ്ട് പ്രഖ്യാപിപ്പിക്കുകയും ചെയ്തതിൽ ഓർഗനൈസേഷൻ നേതാക്കളുടെയും പ്രത്യേകിച്ച് ജോയി ചെട്ടിശ്ശേരിയുടെ പങ്കിനേയും യോഗം അഭിനന്ദിച്ചു.

2026 മാർച്ച് 1-ന് സർക്കാർ ഇറക്കിയ ഗസ്സറ്റ് വിജ്ഞാപനത്തിൽ ഓർഗനൈസേഷൻ നൽകിയ റെപ്രസൻ്റേഷനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ചില ബസ്സുടമകളുടെ സാർത്ഥ ലാഭത്തിനു വേണ്ടി അഞ്ചു വർഷ പെർമിറ്റ് ഉണ്ടായിരുന്ന ഈ സ്കീമിലെ പ്രൈവറ്റ് ബസ്സുകളുടെ പെർമിറ്റുകൾ, കെ എസ് ആർ ടി സി യെ സഹായിക്കുന്നതിനു വേണ്ടി നഷ്ടമാവുകയും, നിലവിലുള്ള പ്രൈവറ്റിന് 20 ദിവസ താത്ക്കാലിക പെർമിറ്റ് അനുവദിക്കുന്നതിനെതിരെ നിരന്തരമായി ഓർഗനൈസേഷൻ നിരന്തരമായി ഇടപെട്ടതിനാൽ 19-02-2020 ലെ ആർ ടി എ ബോർഡിൽ കോട്ടയം ഠൗണിൽ കൂടി കടന്നു പോകുന്ന ബസ്സുകളെ നീണ്ടൂർ സ്കീമിൽ നിന്ന് ഒഴിവാക്കുകയും, അയർക്കുന്നം, പാമ്പാടി, പുതുപ്പള്ളി, ചിങ്ങവനം റൂട്ടിലൂടെ വരുന്ന ബസ്സുകളുടെ 5 വർഷ പക്കാ പെർമിറ്റുകൾ പുതുക്കി നൽകുന്നതിനും, സർക്കാരിൻ്റെ തീരുമാനം വരുന്നതു വരെ 4 മാസ പെർമിറ്റുകൾ അനുവദിക്കുന്നതിനുമുള്ള തീരുമാനം ഉണ്ടാകുകയും, നിരന്തരമായ ഇടപെടലിൻ്റെയും സമ്മർദ്ദങ്ങളുടെയും ഒടുവിലാണ് 1965-ലെ അശ്ശാസ്ത്രീയമായ കോട്ടയം – നീണ്ടൂർ സ്കീം പൂർണ്ണമായി പിൻവലിക്കുകയും , പുതുതായി 2026 മാർച്ച് ഒന്നാം തീയതി ഉത്തരവ് ഇറക്കുകയും ചെയ്തത്.
പഴയ നയത്തിൽ ഈ റൂട്ടിൽ 100 മീറ്റർ പോലും പുതിയ പെർമിറ്റിന് ടച്ച് ചെയ്യുവാൻ കഴിയുമായിരുന്നില്ല.

അങ്ങിനെയാണ് കോട്ടയം – ചേർത്തല, കോട്ടയം – പരിപ്പ്, പുലിക്കുട്ടിശ്ശേരി, കുടമാളൂർ വഴി മെഡിക്കൽ കോളജിൽ വന്ന് അമ്മഞ്ചേരി വഴി വിവിധ റൂട്ടിലേക്കുള്ള പക്കാ പെർമിറ്റുകൾ ഇല്ലാതായത്.
മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, എം ജി യൂണിവേഴ്സിറ്റി, വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജനവാസ കേന്ദ്രങ്ങൾ ഇവയെല്ലാം ഈ റൂട്ടിൽ ഉണ്ടായിരുന്നു. ഉചിതമായ തീരുമാനമാണ് എസ് ടി എ കൈക്കൊണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചർച്ചയിൽ ടൂറിസ്റ്റ് ബസ് വ്യവസായത്തെപ്പറ്റിയും സ്റ്റേജ് കാര്യേജ് സർവീസിനെപ്പറ്റിയും എബിയോടൊപ്പം മറ്റുള്ളവരും ചർച്ചയിൽ പങ്കെടുത്തു, സ്റ്റേജ് കാേര്യജ് ക്ഷേമനിധിയിൽ രണ്ടു പേർക്കായി പരിമിതപ്പെടുത്തണമെന്ന് ശ്രീ റ്റി സി തോമസും, ടാക്സി പെർമിറ്റ് തകർക്കുന്ന റെൻ്റ് എ കാർ പരിപാടി നിരോധിക്കണമെന്നും ചാക്കോച്ചനും പരാമർശിച്ചു.
ഇപ്പോൾ ടൂറിസ്റ്റ്, ടാക്സി, സ്റ്റേജ് കാര്യേജ് ഉടമകൾ നേരിടുന്ന വിഷയങ്ങളിൽ സമയോചിതമായി ഗവൺമെൻ്റിൽ അറിയിച്ച്, ഉടമകൾക്ക് ആവശ്യമായ സഹായം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ജോയി ചെട്ടിശ്ശേരി ഉറപ്പ് നൽകി.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോട്ടയം നീറിക്കാട്ടുള്ള ട്രാൻക്വിൽ റിവർ വ്യൂ ഇൻ റിസോർട്ടിൽ ചേർന്ന കൺവൻഷനിൽ എ സി സത്യൻ അദ്ധ്യക്ഷത വഹിച്ചു. ആൽവിൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി. അന്തരിച്ച ഓർഗനൈസേഷൻ നേതാവ് ജോസഫ് ജേക്കബ് താന്നിക്കലിനെ കുറിച്ചുള്ള അനുസ്മരണം റോണി ജോസഫ് കണ്ണമ്പള്ളി നിർവ്വഹിച്ചു.

സേവ്യർ ജോസഫ്
എബി തോമസ്, റ്റി സി തോമസ്, ചാക്കോച്ചൻ ജോസ്, സാജു മൈക്കിൾ, ചാക്കോച്ചൻ സാബു, എബിൻ സി രാജു തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles