“ചരിത്രത്തിൽ ആദ്യ തവണ, വനിതാ ദിനത്തിൽ പുരുഷൻമാർ ചാമ്പ്യന്മാർ; നമ്മുടെ ഹീറോ സഞ്ജു”; അഭിനന്ദനങ്ങളുമായി മല്ലിക സുകുമാരൻ

രോ ഇന്ത്യക്കാരന്റേയും മനസിൽ ഇപ്പോൾ ആവേശവും സന്തോഷവുമാണ്. ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയിയായ സന്തോഷം. മലയാളികളെ സംബന്ധിച്ച് ആ സന്തോഷത്തിന് ആക്കം വളരെ ഏറെയാണ്. മലയാളത്തിന്റെ സഞ്ജു സാംസൺ. ലോകകപ്പിൽ ഏറ്റവും കൂടുതൽ സ്കോർ സ്വന്തമാക്കിയ താരമാണിന്ന് സഞ്ജു. നാടെങ്ങും സഞ്ജുവിനും ഇന്ത്യൻ ടീമിനും അഭിനന്ദന പ്രവാഹമാണ്. സോഷ്യൽ മീഡിയ ഹാൻഡുകളിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളിൽ നിന്നും അത് വ്യക്തമാണ്.

Advertisements

അക്കൂട്ടത്തിൽ ശ്രദ്ധനേടുകയാണ് നടി മല്ലിക സുകുമാരന്റെ വാക്കുകൾ. നമ്മുടെ ഹീറോ സഞ്ജുവെന്ന് പറഞ്ഞ മല്ലിക, ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഒപ്പം ഒരു അപൂർവ്വതയും അവർ പങ്കുവച്ചിട്ടുണ്ട്. “ചരിത്രത്തിൽ ആദ്യ തവണ. വനിതാ ദിനത്തിൽ പുരുഷൻമാർ ചാമ്പ്യന്മാർ”, എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്. “അഭിനന്ദനങ്ങൾ ടീം ഇന്ത്യ..നമ്മുടെ ഹീറോ സഞ്ജു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ യാത്ര തുടരുക”, എന്നും മല്ലിക കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. “അതെ ചേച്ചി പറഞ്ഞത് ശരിയാണ്. പ്രത്യേകിച്ച് നമ്മുടെ കേരളത്തിന്റെ മുത്തുകുടം സഞ്ജു എന്ന് വിളിക്കുന്ന ചേട്ടൻ, അത് കലക്കി, ഓരോ പുരുഷൻ്റെയും വിജയത്തിന് പിന്നിൽ ആത്മാർത്ഥതയും കരുത്തുറ്റവളുമായ ഒരു സ്ത്രീയുണ്ട്. അവരുടെ പ്രാർത്ഥനയും പിന്തുണയുമാണ് ഒരു മനുഷ്യൻ്റെ യഥാർത്ഥ വിജയം”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, പ്രകമ്പനം എന്ന ചിത്രമാണ് മല്ലിക സുകുമാരന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. യുവതാരങ്ങൾ അണിനിരന്ന ചിത്രത്തിലെ മല്ലികയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം ബോക്സ് ഓഫീസിലും ഭേദപ്പെട്ട ചലനം നടത്തിയിരുന്നു.

Hot Topics

Related Articles