ഒൻപത് മാസത്തിന് ശേഷം കോട്ടയത്ത് ആർ.ടി.ഒ എത്തി : ഒഴിവ് നികത്താൻ നിരന്തരം ഇടപെട്ടത് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ

കോട്ടയം : ഒൻപത് മാസത്തിന് ശേഷം കോട്ടയത്ത് ആർ.ടി.ഒ എത്തി. ആലപ്പുഴ എൻ ഫോഴ്സ്മെൻ്റ് ആർടിഒ ഡി. ജയരാജ് ആണ് കോട്ടയത്തെ പുതിയ ആർ.ടി.ഒ. ഒൻപത് മാസം ആർടിഒ ഇല്ലാതിരുന്നതിൻ്റെ ഒഴിവ് നികത്താൻ നിർണ്ണായക ഇടപെടൽ നടത്തിയത് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോയി ചെട്ടിശേരി ആയിരുന്നു. ജോയി ചെട്ടിശേരി നിരന്തരം മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നൽകിയ ശേഷമാണ് ആർ.ടി. ഒ നിയമനം നടത്തിയത്.

Advertisements

Hot Topics

Related Articles