ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം ബേക്കർ ജംഗ്ഷനിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം

കോട്ടയം : ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം ബേക്കർ ജംഗ്ഷനിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം.ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് കോട്ടയം ബേക്കർ ജംഗ്ഷന് സമീപം അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബേക്കർ ജംഗ്ഷനിൽ വച്ച് ഓട്ടോ ലോറിയുടെ ഇടതുവശത്തുകൂടി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയുടെ പിൻഭാഗത്തേക്ക് ലോറി ഇടിക്കുകയായിരുന്നു.ഉടൻതന്നെ നാട്ടുകാരും പ്രദേശത്തുള്ള ഓട്ടോ ജീവനക്കാരും ട്രാഫിക്കിൽ ഉണ്ടായിരുന്ന പോലീസും സ്ഥലത്തെത്തി.

Advertisements

Hot Topics

Related Articles