പാലാ കോടതി സമുച്ചയത്തിന് സമീപമുള്ള റോഡിൽ സ്ഥാപിച്ച അപകടകരമായ സ്പീഡ് ബ്രേക്കറിന്റെ ഉയരം പി ഡബ്യു ഡി ഇടപെട്ടു അടിയന്തരമായി കുറയ്ക്കണം : പാലാ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ

പാലാ : ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനി ഭാഗത്ത് കോടതി സമുച്ചയത്തിന് സമീപം റോഡിൽ നിരവധിയായി അപകടങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു അതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് കോടതിക്ക് സമീപം ഉള്ള റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത് പക്ഷേ വലിയ ഉയരത്തിലാണ് സ്ഥാപിച്ചത് അതിനാൽ വലിയ വാഹനങ്ങൾ കയറി പോകുമ്പോൾ കെട്ടിടങ്ങൾക്ക് കുലുക്കവും വിള്ളലും ഉണ്ടാകുന്നു കൂടാതെ വളരെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ വലിയ ശബ്ദമുണ്ടാകുന്നതിനാൽ പൊതുജനങ്ങൾക്ക് കിടന്നുറങ്ങാൻ സാധിക്കുന്നില്ല ഉയരം കൂടിയ സ്പീഡ് ബ്രേക്കറിൽ തട്ടി നിരവധി അപകടങ്ങൾ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്.

Advertisements

പിഡബ്ല്യുഡി ഇടപെട്ട് സ്പീഡ് ബ്രേക്കറുകളുടെ ഉയരം കുറച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന അസഹ്യമായ ശല്യം ഒഴിവാക്കി റോഡ് സുരക്ഷ നടപ്പിലാക്കും വിധമുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ ചേർത്ത് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പിഡബ്ല്യുഡി ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles