കർഷക ക്ഷേമനിധി പെൻഷൻ 3000 രൂപ ആക്കണം : പി.സി.തോമസ്

ഫോട്ടോ: കേരള കർഷക യൂണിയൻ സംസ്ഥാന കൺവൻഷൻ കോട്ടയത്ത് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

Advertisements

കോട്ടയം:- കർഷകക്ഷേമനിധി ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരം നൽകണമെന്നും കർഷകർക്കുള്ള പെൻഷൻ 3000രൂപയാക്കി ഉയർത്തണമെന്നും കേരളാ കോൺഗ്രസ് സംസ്ഥാന വർക്കിംഗ്ചെയർമാൻ പി.സിതോമസ് എക്സ് എം.പി. ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കർഷക യൂണിയൻ സംസ്ഥാന കൺവൻഷൻ കോട്ടയത്ത്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വ്യാപകമായി പ്രചരണം നടത്തി 30 ലക്ഷം കർഷകരെ അംഗങ്ങളാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച കർഷകക്ഷേമ നിധിയിൽ 18000-ൽ താഴെ കർഷകർ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ചെറുകിട- നാമമാത്ര കർഷകർക്കുപോലുംക്ഷേമനിധിയിൽ ചേരാൻ കഴിയാത്ത നിബന്ധനകളാണ് ഇതിനുകാരണമെന്നും പി.സി.തോമസ് ചൂണ്ടിക്കാട്ടി. കർഷക പെൻഷനുള്ള അപേക്ഷകൾസംബന്ധിച്ച് തീരുമാനമെടുക്കാതെ കൃഷി ഭവനുകളിൽ കെട്ടി കിടക്കുന്ന സാഹചര്യം കർഷകരോടുള്ള അവഗണനകളുടെ ഉദാഹരണമാണന്നും അദ്ദേഹം പറഞ്ഞു.
സംഭരിച്ച നെല്ലിന്റെ വില എത്രയും വേഗം കർഷകർക്ക് നൽകണമെന്നും നെല്ല് സംഭരണം കാര്യക്ഷമമാക്കണമെന്നും കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. റബർ വില സ്ഥിരതാ ഫണ്ട് 250 രൂപയാക്കി ഉയർത്തണം. പാൽ വില വർധിപ്പിച്ചും കാലിത്തീറ്റയ്ക്ക് കൂടുതൽ സബ്സിഡി നൽകിയും ക്ഷീരമേഖലയെ സഹായിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം നൽകുമെന്ന പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കണമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ
കർഷകർ പ്രതികരിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പാകുമ്പോൾ ടീം യു.ഡി.എഫായി പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയി ഏബ്രാഹം , തോമസ് ഉണ്ണിയാടൻ , കൊട്ടാരക്കര പൊന്നച്ചൻ, ജെയ്സൺ ജോസഫ്, എ.കെ. ജോസഫ്, വി.ജെ.ലാലി, ജോസ് ജെയിംസ് നിലപ്പന , ജോയി തെക്കേടത്ത്, അബ്രാഹം ഈറ്റയ്ക്കൽ, നിതിൻ.സി. വടക്കൻ, സി.റ്റി.തോമസ്,വൈ. രാജൻ, ആന്റച്ചൻ വെച്ചുച്ചിറ, ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി ,ശ്യാം കുറ്റിയിൽ , വിനോദ്‌ ജോൺ , സിബിച്ചൻ തറയിൽ,
വർഗീസ് താനം,ആന്റണി കുര്യാക്കോസ്,ജയിംസ് പതാരംചിറ,ബേബിച്ചൻ കൊച്ചു കരൂർ, സജി തെക്കേക്കര, എം.വി. ജോൺ,ടോമി കാവാലം എന്നിവർ പ്രസംഗിച്ചു.
..

Hot Topics

Related Articles