ചങ്ങനാശേരി ക്ലബ് തിരഞ്ഞെടുപ്പ്: ജോജി ജോസഫ് സെക്രട്ടറി; ഏബിൾ കാവാലം പ്രസിഡന്റ്

ചങ്ങനാശേരി: ചങ്ങനാശേരി ക്ലബ് തിരഞ്ഞെടുപ്പിൽ ജോജി ജോസഫ് (ജോർജ് തേവലക്കര) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏബിൾ കാവാലമാണ് പ്രസിഡന്റ്. ബിജോയ് കുമാർ (ട്രഷറർ), വിജി ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ജോ മാത്യു (ജോയിന്റ് സെക്രട്ടറി/ ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ചാർട്ടേഡ് മണ്ഡലത്തിൽ നിന്നും ടോമി തോമസ് (അർക്കാഡിയ ടോമി), സോജൻ സ്‌കറിയ (സോജൻ ഇളപ്പുങ്കൽ) എന്നിവർ വിജയിച്ചു. ജനറൽ വിഭാഗത്തിൽ നിന്നും കമ്മിറ്റി അംഗങ്ങളായി അജയ് തോമസ് പാലാത്ര , സോണി തോമസ് (സോണി കല്ലുകളം), സിംസൺ വി.ജോസ്, റോണി ഗ്രിഗറി, മാത്യു സ്‌കറിയ (മത്തായിച്ചൻ പുളിങ്കുന്ന്), ശ്രീകുമാർ നായർ കെ, ജൂബി അലക്‌സ്, ആന്റണി ജോസഫ് (ബെന്നി കുറ്റിക്കണ്ടം) എന്നിവർ വിജയിച്ചു.

Advertisements

Hot Topics

Related Articles