ഏറ്റുമാനൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി വി എൻ വാസവൻ്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു

ഫോട്ടോ : എൽഡിഎഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സിപിഐ ജില്ല സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

ഏറ്റുമാനൂർ : എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഏറ്റുമാനൂർ പേരൂർ കവലയ്ക്ക് സമീപം പാലാ റോഡിൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. സിപിഐ ജില്ല സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മറ്റി സെക്രട്ടറി കെ എൻ വേണുഗോപാൽ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ
കെ ഐ കുഞ്ഞച്ചൻ,രാജീവ് നെല്ലിക്കുന്നേൽ, പ്രശാന്ത് നന്ദകുമാർ, ബാബു ജോർജ് , എം എസ് സാനു, വി ജയപ്രകാശ്, ഇ എസ് ബിജു,ജോസ് ഇടവഴിക്കൽ, ജിം അലക്സ്,സിബി വെട്ടൂർ, ടി വി ബിജോയ്, കെ പി ശ്രീനി , ഗീത ഉണ്ണികൃഷ്ണൻ, പി എസ് വിനോദ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles