ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളില്‍ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു.അമേരിക്കയുടെ 250-ാം വാർഷികത്തോടുള്ള ആദരസൂചകമായാണ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പ് നോട്ടുകളില്‍ ഉള്‍പ്പെടുത്തുന്നത്.
Advertisements
ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന നോട്ടുകളിലാണ് ട്രംപിന്റെ ഒപ്പ് പ്രത്യക്ഷപ്പെടുക. നിലവിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പിനോടൊപ്പമായിരിക്കും ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂറു വർഷത്തിലേറെയായി കറൻസി നോട്ടുകളില്‍ ഒപ്പിടാറുള്ള യുഎസ് ട്രഷററുടെ ഒപ്പ് ഇതോടെ ഒഴിവാക്കപ്പെടും എന്ന പ്രത്യേകതയുമുണ്ട്. മുൻപ് ഒരു പ്രസിഡന്റും സ്വന്തം ഒപ്പ് കറൻസിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ട്രഷറി വകുപ്പിന്റെ ഈ തീരുമാനം അഭൂതപൂർവമായ ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

