കിറ്റ്കാറ്റ് ചോക്ലേറ്റിന്റെ വൻശേഖരം മോഷണം പോയെന്ന് കമ്പനി : മോഷണം പോയത് ട്രക്ക് സഹിതം

ലണ്ടൻ: ലോകപ്രശസ്തമായ കിറ്റ്കാറ്റ് ചോക്ലേറ്റിന്റെ വൻശേഖരം മോഷണം പോയെന്ന് കമ്പനി. മധ്യ ഇറ്റലിയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോയ ട്രക്കാണ് മോഷണം പോയത്. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. 12 ടണ്‍ ഭാരമുള്ള പുതിയ തരം കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇറ്റലിയില്‍ നിന്ന് ആരംഭിച്ച്‌ 1,350 കിലോമീറ്റർ സഞ്ചരിച്ച്‌ പോളണ്ടില്‍ എത്തേണ്ടതായിരുന്നു ട്രക്ക്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് വാഹനവും ചോക്ലേറ്റും അപ്രത്യക്ഷമായി. വരാനിരിക്കുന്ന ഈസ്റ്റർ സീസണ്‍ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ലോഡ് പോളണ്ടിലേക്ക് പോയത്.

Advertisements

ട്രക്ക് മോഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ യൂറോപ്പിലെ വിപണികളില്‍ കിറ്റ്കാറ്റിന് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് നെസ്‌ലേ മുന്നറിയിപ്പ് നല്‍കി. മോഷ്ടിച്ച ചോക്ലേറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി സംശയിക്കുന്നു. എന്നാല്‍ ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക ബാച്ച്‌ കോഡുകള്‍ ഉള്ളതിനാല്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാൻ സാധിക്കും. സംശയാസ്പദമായ രീതിയില്‍ ചോക്ലേറ്റ് ലഭിക്കുന്നവർ ബാർകോഡ് സ്കാൻ ചെയ്ത് വിവരമറിയിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകം (“Have a break, have a KitKat”) ഓർമ്മിപ്പിച്ചുകൊണ്ട് തമാശരൂപേണയാണ് കമ്പനി വക്താവ് സംഭവത്തില്‍ പ്രതികരിച്ചത്. ഒരു ബ്രേക്ക് എടുക്കാൻ ഞങ്ങള്‍ എപ്പോഴും ഉപഭോക്താക്കലോട് പറയാറുണ്ട്. എന്നാല്‍ കള്ളന്മാർ ഞങ്ങളുടെ 12 ടണ്‍ ചോക്ലേറ്റുമായി ‘ബ്രേക്ക്’ എടുത്ത് കടന്നുകളഞ്ഞു! കാർഗോ മോഷണങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച്‌ അവബോധം വളർത്താനാണ് തങ്ങള്‍ ഈ വിവരം പുറത്തുവിടുന്നതെന്നും നെസ്‌ലേ അറിയിച്ചു.

Hot Topics

Related Articles