ലക്‌നൗ: അക്കൗണ്ടില്‍ 10 കോടിരൂപ എത്തിയിട്ടും പിൻവലിക്കാത്ത യുവതിയുടെ സത്യസന്ധത കണ്ട് ഞെട്ടി സെെബർ ലോകം. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് സംഭവം നടന്നത്. 10 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടും ഒരു രൂപപോലും അതില്‍ നിന്ന് എടുക്കാതെ അധികൃതരെ വിവരം അറിയിച്ചതിന് പരസ്ഭാൻ ബഹേലി എന്ന കർഷകന്റെ ഭാര്യയായ റീത്ത വലിയ പ്രശംസയാണ് നേടുന്നത്.
ബിച്‌വാൻ പ്രദേശത്തെ ദേവ് ഗഞ്ച് ഗ്രാമത്തിലാണ് ദമ്പതികള്‍ താമസിക്കുന്നത്. നവരാത്രി ദിവസം പണം പിൻവലിക്കാൻ ബാങ്കില്‍ പോയെങ്കിലും ബാങ്ക് അടച്ചിരുന്നതിനാല്‍ അടുത്തുള്ള എടിഎമ്മില്‍ പോയി ബാലൻസ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം റീത്ത അറിഞ്ഞത്. ബാങ്ക് ഓഫ് ഇന്ത്യയിലെ അവരുടെ അക്കൗണ്ടില്‍ 9,99,49,588 രൂപ (ഏകദേശം 10 കോടി രൂപ ബാലൻസ്) ഉണ്ടായിരുന്നു. ഇത് വിശ്വസിക്കാൻ കഴിയാതെ മറ്റൊരു എടിഎമ്മിലും പോയി ബാലൻസ് പരിശോധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം സത്യമാണെന്ന് മനസിലായതിന് പിന്നാലെ ബാലൻസിന്റെ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. അക്കൗണ്ടില്‍ ഇത്രയും പണം ഉണ്ടായിട്ടും അത് പിൻവലിക്കാൻ റീത്ത തയ്യാറായില്ല. സാങ്കേതിക പിഴവോ ഇടപാടിലെ പിഴവോ ആകാം ഇതിന് കാരണമെന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ കരിംഗഞ്ച് ശാഖയുടെ മാനേജർ ഋഷികാന്ത് പാണ്ഡെ പറയുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

