പഴയ നൂറ് രൂപ നോട്ട് നൽകി; കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരനും കണ്ടക്ടറും തമ്മിൽ തർക്കം; ഒടുവിൽ കയ്യേറ്റം..!  

എറണാകുളം: കൂത്താട്ടുകുളത്ത് കെഎസ്‌ആര്‍ടിസി ബസില്‍ കയറിയ യാത്രക്കാരൻ പഴയ നൂറ് രൂപ നോട്ട് നല്‍കിയതിനെ ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും. തൃശ്ശൂരില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസിലാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്ന് കയറിയ യാത്രക്കാരനാണ് പഴകിയ നൂറുരൂപ നോട്ട് നല്‍കിയത്. അത് വാങ്ങി ടിക്കറ്റ് നല്‍കാൻ കണ്ടക്ടര്‍ വിസമ്മതിച്ചു. വാക്കുതര്‍ക്കത്തിനിടെ കെഎസ്‌ആര്‍ടിസി ജീവനക്കാരും മറ്റ് യാത്രക്കാരില്‍ ചിലരും പഴകിയ നോട്ട് നല്‍കിയയാളെ ചോദ്യം ചെയ്തു.

Advertisements

സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ആരാണ് യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹം പരാതി നല്‍കിയതായി വിവരവുമില്ല. അതേസമയം യാത്രക്കാരനെ കയ്യേറ്റം ചെയ്തു എന്ന ആരോപണം കണ്ടക്ടര്‍ നിഷേധിച്ചു. അദ്ദേഹത്തെ വഴിയില്‍ ഇറക്കി വിട്ടിട്ടില്ലെന്നും കണ്ടെക്ടര്‍ വിശദീകരിച്ചു.

Hot Topics

Related Articles