ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ 18-ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിനായി സഞ്ജു സാംസണ്‍ നടത്തിയ ബാറ്റിംഗ് വിരുന്ന് ചെപ്പോക്കിനെ ഇളക്കിമറിച്ചു. സീസണിന്റെ തുടക്കത്തില്‍ നേരിട്ട തിരിച്ചടികള്‍ക്ക് നാലാം ഐപിഎല്‍ സെഞ്ചുറിയിലൂടെയാണ് സഞ്ജു മറുപടി നല്‍കിയത്. ഐപിഎല്ലിലെ നാലാമത്തെ സെഞ്ചുറി തികച്ചതിനൊപ്പം മറ്റൊരു വലിയ നേട്ടത്തിലേക്കും സഞ്ജു എത്തി. ട്വന്റി20 ക്രിക്കറ്റില്‍ 400 സിക്സുകള്‍ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി സഞ്ജു മാറി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർ മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ ഡല്‍ഹിക്കെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ചെന്നൈ താരമെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി.
ഡല്‍ഹിക്ക് വേണ്ടി ഒരു സെഞ്ചുറിയും രാജസ്ഥാൻ റോയല്‍സിന് വേണ്ടി രണ്ട് സെഞ്ചുറിയുമാണ് ചെപ്പോക്കിലെ ഈ സെഞ്ചുറിക്ക് മുൻപ് സഞ്ജുവില്‍ നിന്ന് വന്നത്. ഡല്‍ഹിയുടെ പ്രധാന ബൗളർമാരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. പേസ് ബൗളർമാർക്കെതിരെ തുടക്കത്തില്‍ ആധിപത്യം സ്ഥാപിക്കാൻ സഞ്ജുവിന് കഴിഞ്ഞു. എൻഗിഡിയുടെ വേഗതയെ സഞ്ജു കൃത്യമായി പ്രയോജനപ്പെടുത്തി.ഡെത്ത് ഓവറുകളില്‍ എൻഗിഡിയുടെ സ്ലോവർ ബോള്‍ ശ്രമങ്ങളെയും യോർക്കറുകളെയും അതിജീവിക്കാൻ സഞ്ജുവിനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഔകിബ് നബി ദാറിനേയും സഞ്ജു നിർദ്ദയം പ്രഹരിച്ചു. ഡല്‍ഹി സ്പിന്നർമാർക്കെതിരെ ക്രീസിന് വെളിയിലിറങ്ങിയും സ്വീപ്പ് ഷോട്ടുുകളിലൂടെയും റണ്‍റേറ്റ് ഉയർത്താൻ സഞ്ജുവിനായിരുന്നു.യുവതാരം ആയുഷ് മത്രേയുമായി ചേർന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജു കണ്ടെത്തിയത്. 59 റണ്‍സ് എടുത്ത ആയുഷിനെ റിട്ടയർഡ് ഔട്ടായി പിൻവലിച്ച് അവസാന ഓവറുകളില്‍ ചെന്നൈ ശിവം ദുബെയെ ക്രീസിലേക്ക് വിട്ടു.

