നെടുമങ്ങാട് : നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോണ്‍ ആപ്പ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ രാജൻ.നിതിൻ ഉപയോഗിച്ച ലോണ്‍ ആപ്പില്‍ നോമിനികളായി നല്‍കിയിരിക്കുന്നത് മാതാവ് ലതയുടെയും തന്റെയും പേരുകളാണെന്ന് ചക്കരക്കല്‍ സി.ഐ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് രാജൻ പറയുന്നത്. കേസില്‍ പുതിയ സംശയങ്ങളും വൈരുദ്ധ്യങ്ങളും ഉയരുകയാണെന്നും രാജൻ ആരോപിച്ചു. ലതയ്ക്ക് ലോണ്‍ ആപ്പില്‍ നിന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയതായി നേരത്തെ പരാതിയുണ്ടായിരുന്നു.അദ്ധ്യാപകർ പറയുന്ന ലോണ്‍ ആപ്പിലെ നോമിനി ടീച്ചർ ലതയല്ല, അമ്മ ലത ആണെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.നോമിനി മാതാപിതാക്കളാണെങ്കില്‍ പിന്നെ എങ്ങനെയാണ് അദ്ധ്യാപകർക്ക് ലോണ്‍ ആപ്പില്‍ നിന്നു സന്ദേശങ്ങള്‍ ലഭിച്ചതെന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത്.മാതാപിതാക്കള്‍ നോമിനികളായ ആപ്പില്‍ നിന്നും അദ്ധ്യാപകർക്ക് ഭീഷണി പോയിട്ടുണ്ടെങ്കില്‍ അത് എങ്ങനെ സംഭവിച്ചു എന്നതിലാണ് ദുരൂഹത.കേസ് ലോണ്‍ ആപ്പിന്റെ തലയില്‍ കെട്ടിവെച്ച് അദ്ധ്യാപകരെ സംരക്ഷിക്കാൻ പൊലീസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണോ ഇതെന്നാണു കുടുംബം സംശയിക്കുന്നത്. ലോണ്‍ ആപ്പ് വിഷയത്തില്‍ അദ്ധ്യാപകർക്ക് ലഭിച്ച സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം.
നിതിൻ രാജിന്റെ മരണം : ലോണ്‍ ആപ്പില്‍ നോമിനികൾ മാതാപിതാക്കൾ ; കോൾ അധ്യാപിക ലതയ്ക്ക് പോയതിൽ ദുരൂഹത
Previous article

