വളർത്തുനായയെ വെയിലത്ത് കെട്ടിയിട്ടു ; ഉടമയ്ക്ക് പിഴയിട്ട് കോടതി

ഫരീദാബാദ്: വളർത്തുനായയെ വെയിലത്ത് കെട്ടിയിട്ടയാള്‍ക്ക് പിഴയിട്ട് കോടതി. ഫരീദാബാദിലാണ് സംഭവം. ദീപക് ശർമ എന്നയാളാണ് തന്‍റെ വളർത്തുനായയെ കൊടും ചൂടില്‍ വെയിലേല്‍ക്കുന്ന വിധത്തില്‍ ബാല്‍ക്കെണിയില്‍ കെട്ടിയിട്ടത്.2024 ജൂണിലായിരുന്നു സംഭവം. കേസില്‍ നീണ്ട 15 മാസത്തെ വിചാരണയ്ക്ക ശേഷമാണ് കോടതി പിഴ വിധിച്ചത്. നായയെ വെയിലത്ത് കെട്ടിയിട്ടത് അറിഞ്ഞ് രക്ഷിക്കാനായി പീപ്പിള്‍ ഫോർ അനിമല്‍സ് യൂണിറ്റിലെ പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ ദീപക് ശർമ ഇവരോട് അപമര്യാദമായി പെരുമാറി എന്നും പരാതിയുണ്ട്.

Advertisements

തുടർന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് സംഘം നായയെ രക്ഷിച്ചത്. പിന്നാലെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു ഫരീദാബാദ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇയാള്‍ക്ക് പിഴ വിധിച്ചത്.

Hot Topics

Related Articles