18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിൻ്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി : കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു

ഫരീദാബാദ്: ഫരിദാബാദില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിൻ്റെ മൃതദേഹം ഓടയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഓടയില്‍ എറിഞ്ഞ് കൊന്നത് അമ്മ തന്നെയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ മധുബാനി സ്വദേശിനിയായ നീലമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊല്ലാൻ കാരണം കുടുംബത്തിലെ കടുത്ത ദാരിദ്രമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നീലത്തിൻ്റെ ആറാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ട പെണ്‍കുഞ്ഞ്.

Advertisements

Hot Topics

Related Articles