ലഹരിയ്ക്കായി മരുന്നും സിറിഞ്ചുകളും കൈവശം വച്ചു; പാലായിൽ യുവാവ് പിടിയിൽ 

പാലാ: ലഹരിക്കായി അനധികൃതമായി മരുന്നുകളും സിറിഞ്ചുകളും കൈവശം വെച്ച യുവാവ് പാലായിൽ പിടിയിൽ.  പാലാ തെക്കുംമുറി ഭാഗത്തുനിന്നാണ് 20 ബോട്ടിൽ മെഫർമെൻ്റെൻ സൾഫേറ്റുമായി പ്രതിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തെക്കുംമുറി മഴുവൻ ചേരിൽ ധനേഷ് തങ്കച്ചൻ (24) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 

Advertisements

മരുന്ന് ഉപയോഗം സംബന്ധിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗവും തുടർ പരിശോധനകൾ നടത്തും.  എക്സൈസ് ഇൻസ്പെക്ടർ രാംപ്രസാദ് കെ.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ ആർ, പ്രിവന്റി ഓഫീസർ രതീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി  ബി, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles