വൈക്കം ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യഞ്ജം ആരംഭിച്ചു

വൈക്കം. വൈക്കം ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യഞ്ജം ആരംഭിച്ചു. മുൻ ശബരിമല മേൽശാന്തി ഇടമന ദാമോധരൻ പോറ്റി ദീപ പ്രകാശനം നടത്തി.

Advertisements

ചടങ്ങിൽ മേൽശാന്തി വാസുദേവൻ നമ്പ്യാതിരി ,ആചാര്യൻ മുംബെ നാരായണൻ ജി, ഭാരവാഹികളായ അജിത് ഭാസ്കരൻ നായർ , എം.വി. ശിവകുമാർ, സുരേഷ് വാർമ്മ, പി.പി. വേണു , ബിനി അജിത് എന്നിവർ നേതൃത്വം നല്കി. യഞ്ജവേദിയിൽ സമർപ്പിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ആറാട്ട് കുളങ്ങര ചീരംകുന്നും പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചു. .മെയ് 8 നാണ് രുഗ്മിണി സ്വയം വരം.യഞ്ജ സമർപ്പണം മെയ് 10നാണ്. ചടങ്ങിനോടനുബന്ധിച്ച് വിദ്യാഗോപാല മന്ത്രാർച്ചന, നാമജപം, പാരായണം, പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.

Hot Topics

Related Articles