നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ചു : എരുമേലിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

എരുമേലി : എരുമേലിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 16 വയസുകാരനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ എരുമേലി തെങ്ങുംതോട്ടത്തിൽ റഹ്മത്തുള്ള (16), ഓട്ടോറിക്ഷ യാത്രക്കാരനായ കൊരട്ടി ആറാം മൈൽ ആലക്കപ്പറമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ബാബു, മറ്റൊരു യാത്രക്കാരനായ സുകുമാരൻ എന്നിവർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles