മലയാളിയായ സജീഷ് ടോം ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയർ : മലയാളികൾക്ക് അഭിമാനമായി മേയറാകുന്നത് വൈക്കം സ്വദേശി

വൈക്കം: മലയാളിയായ സജീഷ് ടോം ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു.യു കെ മലയാളി സമൂഹത്തിന് ഇത് ഇരട്ടി മധുരം.
കഴിഞ്ഞ ആഴ്ച നടന്ന യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ഏക ലേബർ പാർട്ടി കൗൺസിലറായാണ് സജീഷ് ടോം ജയിച്ചു കയറിയത്.
ഒരേ സമയം കൗണ്ടി കൗൺസിലിലും ബറോ കൗൺസിലിലും അംഗമാകുകയെന്നത് വിരളമാണെന്നിരിക്കെ ഒരു ബറോയുടെ ഡെപ്യൂട്ടി മേയർകൂടിയാവുകയെന്ന അപൂർവ നേട്ടമാണ് ഇദ്ദേഹം കൈവരിച്ചത്.

Advertisements

കോട്ടയം ജില്ലയിൽ വൈക്കം, ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷ്ടോമിൻ്റെ കുടുംബം ഇപ്പോൾ എറണാകുളം ജില്ലയിൽ ഉദയംപേരൂർ പഞ്ചായത്ത് അതിർത്തിയിലുള്ള തെക്കൻ പറവൂരിലാണ്. സജീഷിന്റെ ഭാര്യ ആൻസി ഹാംഷയർ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഐ സി യു ഡിപ്പാർട്ട്മെൻറ്റിൽ ഡെപ്യൂട്ടി സിസ്റ്ററായും ഏക മകൾ അലീന ലണ്ടനിലും ജോലി ചെയ്യുന്നു.

Hot Topics

Related Articles