കോട്ടയം. എറണാകുളം മലയിടംതുരുത്ത് പര്യത്ത്കാവിൽ കോടതി ഉത്തരവിന്റെ പേരിൽ പട്ടികജാതി ഉന്നതിയിൽ താമസിക്കുന്ന കുടുംബങ്ങളെ തെരുവിലേയ്ക്ക് ഇറക്കിവിടാനുള്ള നീക്കം നീതീകരിക്കാനാവില്ലെന്ന് ഭാരതിയ വേലൻ സൊസൈറ്റി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. തലമുറകളായി ഇവിടെ താമസിച്ചുകൊണ്ടിരിക്കുന പട്ടികജാതി കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും, പ്രദേശത്ത് ഉണ്ട് എന്ന് പറയപ്പെടുന്ന 19 ഏക്കർ സർക്കാർ ഭൂമി അടിയന്തിരമായി അളന്നുതിട്ടപ്പെടുത്തി ഇവരുടെ ഭൂമിക്ക് ഉടമസ്ഥത ഉറപ്പു വരുത്തൻ ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേലും ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയും ആവശ്യപ്പെട്ടു.
Advertisements


