കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ് സമാപനവും കുട്ടികളുടെ അരങ്ങേറ്റവും മേയ്28 ന്

കോട്ടയം : കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ് സമാപനവും കുട്ടികളുടെ അരങ്ങേറ്റവും മേയ്28 ന് രാവിലെ 10 ന് നടക്കും . കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടി ച്ചെറിയ അദ്ധ്യക്ഷത വഹിക്കും. ഗായിക ജൂവൽ മേരി റെജി ( ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം) മുഖ്യാതിഥിയാകും. കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി. വിജയകുമാർ , വൈസ് പ്രസിഡൻ്റ് അഡ്വ വി.ബി ബിനു കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. എം.പി ജോർജ് കോർഎപ്പിസ്കോപ്പ ,റബേക്ക ബേബി ഐപ്പ് എന്നവർ പ്രസംഗിക്കും.. തുടർന്ന് അവധിക്കാല ക്ലാസുകളിൽ പങ്കെടുത്ത കുട്ടികളുടെ അരങ്ങേറ്റം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്സൈസ് വകുപ്പിൻ്റെ ബോധവത്ക്കരണ പരിപാടിയും തുടർന്നു നടക്കും.

Advertisements

Hot Topics

Related Articles