പാലാ : മീനച്ചിലാറ്റിൽ 60 വയസ്സ് തോന്നിയ്ക്കുന്ന മധ്യവയസ്‌കൻ്റെ അജ് ഞാത മൃതദേഹം കണ്ടെത്തി. പാലാ ചേർപ്പുങ്കൽ ഇന്ത്യാർ റബർ ഫാക്ടറിക്ക് സമീപം മംഗലം കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ചൂണ്ട ഇട്ടിരുന്നവർ ആണ് മൃതദേഹം ആദ്യം കണ്ടത് ഇവർ ഉടൻതന്നെ കിടങ്ങൂർ പോലീസിനെ വിവരം അറിയിച്ചു. പാലായിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് അടുപ്പിച്ചു. നാലുമണിയോടെയാണ് മൃതദേഹം കണ്ടത് കിടങ്ങൂർപോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Advertisements


