കൊടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്.ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അഞ്ചുമുക്ക് സ്വദേശി സുഗതനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. ഭാര്യ ലതയുടെ മൃതദേഹം കട്ടിലില്‍ ആയിരുന്നു കണ്ടെത്തിയത്. ലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.
തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തിയ ശേഷം സുഗതൻ തൂങ്ങി മരിച്ചെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്ത് നിന്ന് നാട്ടിലെത്തിയ കുടുംബം ഇന്ന് മടങ്ങി പോകാൻ ഇരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിയുന്നത്. ലതയുടെ മരണത്തില്‍ പൊലീസിന് സംശങ്ങള്‍ ഉണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തില്‍ ദുരൂഹത നീങ്ങുകയായിരുന്നു. ഇന്നലെ രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ മകൻ കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങി പോയിരുന്നു.


