ദുബായ്: ക്രിക്കറ്റില്‍ ഐസിസി വമ്പൻ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. ഒരേ ടെസ്റ്റില്‍ പല നിറത്തിലുള്ള പന്തുകള്‍ ഉപയോഗിക്കുന്നതടക്കം മാറ്റങ്ങള്‍ വരുമെന്നാണ് സൂചന. അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിലെ ഇടവേളയുടെ സമയം കുറയ്ക്കല്‍, സംശയാസ്പദമായ ബൗളിംഗ് ആക്ഷൻ പരിശോധിക്കാൻ അംപയർമാർക്ക് അധികാരം നല്കല് എന്നിവയും ഐസിസിയുടെ പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മെയ് മുപ്പതിനാണ് ഐസിസി ബോർഡ് യോഗ ചേരുക. അതിന് മുന്നോടിയാണ് നിരവധി നിർദേശങ്ങള്‍ ചർച്ചയാകുന്നത്. ടെസ്റ്റ് മത്സരത്തിനിടെ ചുവപ്പ് പന്തില്‍ നിന്ന് പിങ്ക് പന്തിലേക്ക് മാറാനുള്ള സാധ്യതയാണ് പ്രധാന നിർദേശങ്ങളിലൊന്ന്. കാലാവസ്ഥാ തടസ്സങ്ങള്‍ കാരണം മത്സരം ലൈറ്റില്‍ തുടരേണ്ടി വന്നാല്‍, ഇരുടീമുകളും സമ്മതിച്ചാല്‍ പിങ്ക് പന്ത് ഉപയോഗിക്കാൻ അനുവദിക്കാമെന്നാണ് സൂചന. ഡ്രിങ്ക്സ് ബ്രേക്കിനിടെ മുഖ്യ പരിശീലകന് മൈതാനത്ത് പ്രവേശിക്കാനാവുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റുന്ന കാര്യം ബോർഡ് യോഗം ചർച്ച ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലെ നിയമപ്രകാരം പകരക്കാരനായ കളിക്കാർക്ക് മാത്രമാണ് മൈതാനത്തേക്ക് പ്രവേശനാനുമതി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഇന്നിംഗ്സ് ഇടവേള 20 മിനിറ്റില്‍ നിന്ന് 15 മിനിറ്റാക്കി കുറയ്ക്കാൻ ആലോചനയുണ്ട്. നിലവില്‍ 20 മിനിറ്റ് ഇടവേളയാണ് ഉള്ളത്. ഇവയ്ക്കൊപ്പം മത്സരത്തിനിടെ ബൗളർമാരുടെ സംശയാസ്പദമായ ബൗളിംഗ് ആക്ഷൻ പരിശോധിക്കാൻ അംപയർമാർക്ക് അധികാരം നല്‍കുന്നതും ഐസിസിയുടെ ആലോചനയിലുണ്ട്. പുതിയ മാറ്റങ്ങളുടെ പ്രാരംഭ ചർച്ചകള്‍ മാത്രമാകും ഐസിസി യോഗത്തിലുണ്ടാവുക. ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.


