കോട്ടയം അയർക്കുന്നം നിഷ്‌കളങ്ക ജംഗ്ഷനിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് അമയന്നൂർ സ്വദേശിയായ യുവാവ്

കോട്ടയം : അയർക്കുന്നം നിഷ്‌കളങ്ക ജംഗ്ഷനിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമയന്നൂർ താന്നിക്കപ്പടി എസ്.എൻ.ഡിപി ഭാഗം കൈലാറ്റിൽ വീട്ടിൽ അതുൽ ലാലുവാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അയർക്കുന്നം കരിങ്ങോട്ടിൽ റോഷനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ടു മണിയോടെ അയർക്കുന്നം നിഷ്‌കളങ്ക ജംഗ്ഷനിലായിരുന്നു അപകടം. നിഷ്‌കളങ്ക ജംഗ്ഷനിൽ ബൈക്കും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരേ ദിശയിൽ നിന്നും എത്തിയ ബൈക്കുകൾ തമ്മിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി സ്ഥലത്ത് എത്തിയ അയർക്കുന്നം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാരും പൊലീസ് സംഘവും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും അതുൽ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ഇരുചക്ര വാഹനങ്ങൾ റോഡിൽ കിടന്നതിനെ തുടർന്ന് നേരിയ ഗതാഗത തടസവും ഉണ്ടായി. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles