വെള്ളൂത്തുരുത്തി: അറിവിന്റെ ലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്ത് വെള്ളൂത്തുരുത്തി ഗവൺമെൻ്റ് യുപി സ്കൂൾ. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻറ് പി സി ബെഞ്ചമിൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത കൃഷ്ണൻ, വാർഡ് മെമ്പർ മനീഷ് പി ജി , ബിനോയ് ജോസഫ്(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), സിനി എബ്രഹാം(വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) തുടങ്ങിയവർ പങ്കെടുത്തു.
Advertisements
യോഗത്തിൽ ഹെഡ്മിസ്ട്രസ് റീന മന്മഥൻ സ്വാഗതം ആശംസിച്ചു. സ്കൂൾ കവാടത്തിൽ നിന്ന് ആരംഭിച്ച് ഘോഷയാത്രയായി സ്കൂൾ അങ്കണത്തിലേക്ക് കുരുന്നുകൾ പ്രവേശിച്ചത് ഏവർക്കും കൗതുകമുണർത്തുന്ന ഒന്നായി മാറി. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയാണ് സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.

