ഐപ്സോ പരിസ്ഥിതി വാരാചരണം കോട്ടയത്ത് ആരംഭിച്ചു

കോട്ടയം:
അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ)സംസ്ഥാന കമ്മറ്റി ജൂൺ നാലു മുതൽ പത്തുവരെ തീയതികളിൽ പരിസ്ഥിതി വാരാചരണം നടത്തുന്നതിൻ്റെ ഭാഗമായി കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി പാർക്കിൽ ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു കോട്ടയം നേച്ചർക്ലബ്ബ് പ്രസിഡൻ്റ് ഡോ.ബി. ശ്രീകുമാറിന് ഫലവൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു.
ഐപ്‌സോ ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡോ.ഫാ.എം.പി ജോർജ് ബൈജു വയലത്ത് അഡ്വ.കെ.ആർ ശ്രീനിവാസൻ വി ജയകുമാർ പി.കെ.ആനന്ദക്കുട്ടൻ ബാബുജോസഫ് ഡേ.എ. ജോസ് അനിയൻ മാത്യു അഡ്വ.വി ജയപ്രകാശ് റജിസക്കറിയ ടി സി ബിനോയ് കെ.ഗോപാലകൃഷ്ണൻ കെ ബാലചന്ദ്രൻ അർച്ചനടിച്ചർ സി കെ ശാന്ത തുടങ്ങിയവർ പങ്കെടുത്തു.

Advertisements

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 1973 മുതലാണ് ജൂൺ5 ന് പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്.പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചുള്ള അവബോധം വരുത്തുവാനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വർഷം ഐപ്സോ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളുടേയും നേതൃത്വത്തിൽ ഒരാഴ്ചക്കാലം പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പൊതുഇടങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ആഗോളതലത്തിൽ നടക്കുന്ന പരിസ്ഥിതിദിന സന്ദേശത്തിൻ്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്യുന്നതാണ്.

Hot Topics

Related Articles