എം.ജി.ബിരുദപരീക്ഷയിൽ ദേവമാതായ്ക്ക് ഉന്നതവിജയം

കുറവിലങ്ങാട് : ദേവമാതാ കോളേജ്(ഓട്ടോണമസ്)കുറവിലങ്ങാടിന് എം.ജി.ബിരുദപരീക്ഷയിൽ തിളക്കമാർന്ന വിജയം.പരീക്ഷാഫലം അറിവായപ്പോൾ ഒന്നാംറാങ്കടക്കം പത്ത് റാങ്കുകളുമായി ദേവമാതാ കോളേജ് ,യൂണിവേഴ്‌സിറ്റി റാങ്ക് പട്ടികയിൽ ഇടംനേടി.ഒന്നാംറാങ്കുമായി കീർത്തന ജി.നായർ (ബി.എ ഇക്കണോമിക്സ് )രണ്ടാം റാങ്കുമായി റിയമോൾ റെജി (ബി.എസ്.സി ബോട്ടണി )മൂന്നാം റാങ്കുമായി ഇന്ദ്രജിത്ത് എസ് (ബി.എസ്.സി ഫിസിക്സ്),അതുല്യ കെ വി (ബി.എ ഇക്കണോമിക്സ്),നിയ ബാബു(ബി.കോം കമ്പ്യൂട്ടർ ആപ്പിക്കേഷൻ ) അഞ്ചാം റാങ്കുമായി ആൻമേരി ഷാജു (ബി എ ഇംഗ്ലീഷ് )ഒൻപതാം റാങ്കുമായി കാർത്തിക ശങ്കർ(ബി.എസ്.സി.മാത്തമാറ്റിക്സ് ),ശിവതീർത്ഥ ആർ (ബി.കോം.കമ്പ്യൂട്ടർ ആപ്ലിക്കേഷൻ),പത്താംറാങ്കുമായി കാർത്തിക പ്രവീൺ (ബി . എ ഇംഗ്ലീഷ്),ഗൗരിനന്ദന എസ് എസ് (ബി.എസ്.സി സുവോളജി ) എന്നിവരുമാണ് ഉന്നതവിജയം നേടി കോളേജിൻ്റെ യശസ്സുയർത്തിയത്.

Advertisements

കോളേജ് മാനേജർ റവ.ഡോ.തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ പ്രൊഫ.ഡോ.സുനിൽ സി മാത്യു, ബർസാർ ഫാ.ജോസഫ് മണിയഞ്ചിറ എന്നിവർ റാങ്ക്ജേതാക്കളെ അനുമോദിച്ചു.

Hot Topics

Related Articles