ഉഴവൂരിൽ മരത്തിൽ നിന്നും വീണ് മൂന്നാർ സ്വദേശി മരിച്ചു 

കോട്ടയം : ഉഴവൂരിൽ മരത്തിൽ നിന്ന് വീണ് ഇടുക്കി മൂന്നാർ സ്വദേശി മരിച്ചു. മൂന്നാർ ഐക്കനഗൾ കോളനി വീട്ടിൽ രാമലിംഗം (53) ആണ് മരിച്ചത്. ഉഴവൂർ പുൽപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാവിൽ കൊമ്പ് വെട്ടുവാൻ കയറിയതായിരുന്നു രാമലിംഗം. കാൽ വഴുതി താഴെ വീണ രാമലിംഗത്തെ ഉഴവൂർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു.

Advertisements

Hot Topics

Related Articles