പാത്താമുട്ടം വരകുകാലാ പുത്തൻപുരയിൽ ഏലിയാമ്മ സ്കറിയ (അമ്മിണി)

പാത്താമുട്ടം വരകുകാലാ പുത്തൻപുരയിൽ ഏലിയാമ്മ സ്കറിയ (അമ്മിണി- 88) നിര്യാതയായി. മൃതശരീരം നാളെ ജൂൺ എട്ട് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ജൂൺ ഒൻപത് ചൊവ്വാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശ്രുശ്രൂഷയ്ക്ക് ശേഷം 11 ന് വാകത്താനം സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത നാലുന്നാക്കൽ പിള്ളച്ചിറ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വി.വി. സ്കറിയ ( മുൻ സെക്രട്ടറി, പാത്താമുട്ടം ക്ഷീര വ്യവസായ സഹകരണ സംഘം) മക്കൾ : വി. എസ്. ജോർജ്ജ് (റിട്ട. ജിഎം, എൻറ്റിപിസി, ചെന്നൈ), വി. എസ്. തോമസ് (റിട്ട. അക്കൗണ്ട്സ് ഓഫീസർ, പോലീസ് കമ്മീഷണറേറ്റ്, കൊച്ചി), വി. എസ്. ഏബ്രഹാം (ഏഷ്യൻ കേബിൾ ഇൻടസ്‌ട്രീസ്, കുറിയന്നൂർ, പത്തനംതിട്ട), വി. എസ്. സൂസമ്മ, ചോതിരക്കുന്നേൽ (തിരുവാർപ്പ്). മരുമക്കൾ: ഷീല ജോർജ്ജ് (എറണാകുളം), ശാലിനി തോമസ്, ശങ്കരമംഗലം പുറത്തുംമുറിയിൽ, ഓതറ (റിട്ട. ഹെഡ്മിട്രസ്, പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ) ഷേർളി എബ്രഹാം, കുഴിവോമണ്ണിൽ മലയിൽ (കുറിയന്നൂർ), സജിച്ചൻ ഏബ്രഹാം (പാറേക്കാട്ടിൽ സ്റ്റോഴ്സ്, തിരുവാർപ്പ്).

Advertisements

Hot Topics

Related Articles