തലയോലപറമ്പ് : തലയോലപാമ്പ് ഷട്ടിൽ ക്ലബ് 25ന്റെ 12ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. ക്ലബ്ബ് പ്രസിഡന്റ് പി. ടി. ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക യോഗം തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സേവ്യർ, ക്ലബ് അംഗം കൂടിയായ പഞ്ചായത്ത് അംഗം ഷമീൽ, മുൻ പ്രസിഡന്റ് വിനോദ് ബാബു, എസ്. ദിൻരാജ്, ഷിജോമാത്യു , പ്രവീൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനമേള, വിവിധ കലാപരിപാടികൾ തുടങ്ങിയവ നടന്നു.
Advertisements


