ചെന്നൈ: പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട് കേസില്‍ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെത്തി. തലയും കൈകാലുകളും ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെട്ടതു തേനാംപെട്ട് സ്വദേശി അമീര്‍ അലിയെന്നു പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസം പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്താണു ഉപേക്ഷിച്ച നിലയില്‍ സ്യൂട്ട് കേസ് കണ്ടെത്തിയത്. തുടര്‍ന്ന് തുറന്ന് പരിശോധിച്ചപ്പോള്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തുകയായിരുന്നു. മറ്റൊരിടത്തു കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിച്ചതാണെന്ന നിഗമനത്തില്‍ അന്വേഷണ ചുമതല പ്രത്യേക സംഘത്തിനു കൈമാറിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്നു സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ പ്ലാറ്റ്‌ഫോമില്‍ സ്യൂട്ട് കേസ് ഉപേക്ഷിച്ചു പോകുകയായിരുന്നു.

