കോട്ടയം: സ്പോര്ട്സ് ക്വാട്ടയില് പ്ലസ് വണ് പ്രവേശനത്തിന് അര്ഹതയുള്ള വിദ്യാര്ഥികള് www.sports.hscap.kerala.gov.in എന്ന വെബ്സൈറ്റില് രജിസ്റ്റര് ചെയ്യണമെന്ന് ജില്ലാ സ്പോര്ട്സ് കൗണ്സില് സെക്രട്ടറി അറിയിച്ചു. കായിക മികവ് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ വിവരങ്ങള് ഉള്പ്പെടുത്തി രജിസ്റ്റര് ചെയ്തശേഷം സ്പോര്ട്സ് കൗണ്സില് വേരിഫിക്കേഷനായി പ്രിന്റ് ഔട്ടും അസ്സല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും സഹിതം ജില്ലാ സ്പോര്ട്സ് കൗണ്സില് ഓഫീസില് നേരിട്ട് എത്തണം. ജൂണ് 10 മുതല് 17 വരെയാണ് ജില്ലാ സ്പോര്ട്സ് കൗണ്സിലില് വെരിഫിക്കേഷന് നടത്തുന്നത്. ഓണ്ലൈന് രജിസ്ട്രേഷന്റെ വിശദാംശങ്ങളും അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങളും ഹയര്സെക്കന്ഡറി പ്രവേശനത്തിന്റെ വെബ്സൈറ്റില് ലഭിക്കും. ഫോണ്:0481-2563825.
പ്ലസ് വണ് സ്പോര്ട്സ് ക്വാട്ടാ പ്രവേശനം അപേക്ഷ ക്ഷണിച്ചു

Previous article

